Posts

കേരള പിറവി ദിനം

Image
ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 59 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്...

ഇത് നമ്മുടെ ഓണം

Image
ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുകയേ വേണ്ടൂ. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു ...

ഓണം

Image
ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുകയേ വേണ്ടൂ. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു ...

പരിസര ശുചീകരണം

Image
മക്കളേ, മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിന്‍റെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധര്‍മ്മമാണു്. ഭൂമി നമുക്ക് വായുവും ജലവും ആഹാരവും നല്കുന്നു. ജീവിക്കാന്‍ ഇടമൊരുക്കി തരുന്നു. നമ്മള്‍ ചെയ്യുന്ന എല്ലാ തെറ്റുകളും അധര്‍മ്മങ്ങളും ക്ഷമിച്ചു നമ്മെ കാത്തുരക്ഷിക്കുന്നവളാണു ഭൂമി. അങ്ങനെ നോക്കുമ്പോള്‍ തീര്‍ച്ചയായും ഭൂമി നമുക്കു് അമ്മയാണു്. പെറ്റമ്മ രണ്ടു വയസ്സുവരെ മടിയില്‍ ചവിട്ടാന്‍ നമ്മെ അനുവദിക്കുമെങ്കില്‍ ഭൂമാതാവു് ആയുഷ്‌കാലം മുഴുവന്‍ നമ്മുടെ പാദസ്പര്‍ശം പൊറുത്തു നമ്മെ പരിപാലിക്കുന്നു. അതു കൊണ്ടു്, നമ്മുടെ ശരീരം സംരക്ഷിക്കുന്ന അതേ ശ്രദ്ധയോടും ശുഷ്‌ക്കാന്തിയോടും ഈ ഭൂമിയെയും പ്രകൃതിയെയും നമ്മള്‍ പരിപാലിക്കണം. ഭൂമിയെ മലിനപ്പെടുത്തുന്നതു സ്വന്തം രക്തത്തില്‍ വിഷം കലര്‍ത്തുന്നതിനു തുല്യമാണു്. ആ ബോധം നമുക്കുണ്ടാകണം. വൃത്തിയില്ലായ്മയുടെ പേരില്‍ വിദേശികള്‍ നമ്മുടെ രാജ്യത്തെ കളിയാക്കുന്നതു കുറച്ചൊന്നുമല്ല. വിദേശപത്രമാസികകളിലും ചാനലുകളിലും നമ്മുടെ റോഡുകളെക്കുറിച്ചും പൊതുസ്ഥലങ്ങളെക്കുറിച്ചും വിമര്‍ശിച്ചു കാണുമ്...

സ്വാതന്ത്ര്യ ദിന പ്രസംഗം ( ചെറിയകുട്ടികൾക്ക് )

Image
അഭിവന്ദ്യരായ അതിഥികളേ, സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം. മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്നു പരിലസിക്കുന്ന പൂക്കൾ.🌼🌸 പല വലുപ്പത്തിലുള്ളവ,🌹🌺 വ്യത്യസ്ഥ സുഗന്ധങ്ങൾ വമിക്കുന്നവ...🌻🌸 ഒരു പൂന്തോട്ടത്തെ മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്.... അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ഥ ഭാഷകൾ, വേഷങ്ങൾ ,അനേക ജാതികൾ, മതങ്ങൾ ,വർഗ്ഗങ്ങൾ.... ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്? മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം . ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം . സംസ്കാരത്തിന്റെ ഈ മഹാപ്രവാഹത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളം നമുക്ക് കോരിക്കുടിക്കാം. ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ. എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ. നന...

എങ്ങനെ നല്ലൊരു പ്രാസംഗികനാകാം?

Image
ഒരു പൊതുപരിപാടിയുടെ നോട്ടീസ് കയ്യില്‍ കിട്ടിയപ്പോള്‍ കൈവിറച്ചു. നാവു വരണ്ടു. കാരണം മറ്റൊന്നുമല്ല, പ്രാസംഗികരുടെ കൂട്ടത്തില്‍ എന്റെയും പേരുണ്ട്. ഇന്നുവരെ ഒരു പൊതുപരിപാടിയുടെയും വേദിയില്‍ ഇരിക്കാത്ത, മൈക്കിനു മുന്നില്‍ തമാശക്ക് പോലും നില്‍ക്കാത്ത ഞാന്‍ എങ്ങനെയാണു പ്രസംഗിക്കുക? എങ്ങനെയാണു സദസ്സിനെ അഭിസംബോധന ചെയ്യുക? അധ്യക്ഷന്‍ അടുത്ത പ്രാസംഗികനായി പേരു വിളിക്കുമ്പോള്‍ ഹൃദയമിടിപ്പോടെയല്ലേ കയറേണ്ടി വരിക?' കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഒരു സുഹൃത്ത് പങ്കുവെച്ച മനസ്സിന്റെ ആധിയാണ് മുകളില്‍ കുറിച്ചത്. പ്രസംഗത്തിന്റെ കാര്യത്തില്‍ ഞാനും അല്‍പം പിന്നിലാണെങ്കിലും അതേക്കുറിച്ചുള്ള ചില വിവരങ്ങളും അതിനുവേണ്ട ചില പൊടിക്കൈകളും ഹൃദിസ്ഥമാക്കി വെച്ചിരുന്നതിനാല്‍ ഞാനവനു ആത്മവിശ്വാസം പകര്‍ന്നുനല്‍കി. ആരും ഒരു സുപ്രഭാതത്തില്‍ പെട്ടെന്നു പ്രാസംഗികന്‍ ആയിട്ടില്ലെന്നും ഇപ്പോള്‍ പ്രസംഗത്തില്‍ തിളങ്ങുന്ന പലരുടെയും വിജയത്തിനു പിന്നില്‍ നിരന്തരമായ പ്രയത്‌നം ഉണ്ടെന്നും ഞാനവനെ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സദസ്സിനെ കയ്യിലെടുക്കാന്‍ തക്കവിധം കളിയും കാര്യവും തമാശയും കലര്‍ത്തി പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചു...

നല്ല പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നു

Image
ന ല്ല പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നു. ഏത് രംഗത്തും- വിശേഷിച്ച് നേതൃരംഗത്ത്- വിജയം കൈവരിക്കാന്‍ ശക്തിയേറിയ ആയുധം പ്രസംഗ ചാതുരി തന്നെ. വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെത്തന്നെയും ഇളക്കി മറിക്കാന്‍ തോക്ക് വേണ്ട, വാക്ക് മതി. ജീവിത സന്ധാരണത്തിന് അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം മാര്‍ഗങ്ങളുണ്ടെന്നും അവയില്‍ ഏതില്‍ വിജയിക്കണമെങ്കിലും പ്രസംഗചാതുരി അനുപേക്ഷണീയമാണെന്നും ഒരു മഹാന്‍ പറഞ്ഞതിന്റെ പൊരുളും അതാണ്. ലോകത്തെ കിടുകിട വിറപ്പിച്ച വിപ്ലവകാരികളില്‍ പലരും മികച്ച വാഗ്മികളാണ്. ഇന്ത്യയിലെ ജനകോടികളെ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാക്കിയതില്‍ ഗാന്ധിജി, നെഹ്‌റു, ആസാദ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഹിജ്‌റ 10-ല്‍ പ്രവാചകന്‍ അറഫയില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തു നടത്തിയ 'വിടവാങ്ങല്‍ പ്രസംഗം' ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. പ്രസംഗത്തിന്റെ വശീകരണ ശക്തി വിളിച്ചോതുന്ന ഒന്നായിരുന്നു അത്.  സ്റ്റേജില്‍ കയറി നാലാളുകളുടെ മുമ്പില്‍ നാവ് വരളാതെ നാലക്ഷരം പറയുക എളുപ്പമല്ല. അതിന് കഠിനമായ അധ്വാനവും ദീര്‍ഘകാല പരിശീലനവും വേണം. ജന...